കാലടി : നടുവട്ടം യൂക്കാലി മലയോര പ്രദേശത്ത് മാലിന്യം തള്ളാനെത്തിയ വാഹനങ്ങൾ ഡി.വൈ.എഫ്.ഐ തടഞ്ഞ് പൊലീസിന് കൈമാറി. ഏറെനാളായി സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ചാരം തള്ളുന്നതിന്റെ മറവിൽ മാരകമായ കെമിക്കൽവേസ്റ്റും, ഹാനികരമായ മറ്റു മാലിന്യങ്ങളും തള്ളിയിരുന്നത്. ഡി.വൈ.എഫ്.ഐ സ്കൂൾപ്പടി യൂണിറ്റിന്റെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കാലടി പൊലീസിൽപരാതി നൽകി.