കാലടി: തുറവുങ്കര യൂസഫ് മ്മെമോറിയാൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാകവി അക്കിത്തം അനുസ്മരണം നടത്തി. നേത്രസമിതി കൺവീനർ എ.എ. സന്തോഷ്‌ ഉദ്ഘടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ പി.എച്ച്. നൗഷാദ് അദ്ധ്യക്ഷനായി. താലൂക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.കെ. അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി എ.എ. ഗോപി, മനുശങ്കർ, രഹിതമോഹൻ എന്നിവർ സംസാരിച്ചു