ssv

കോലഞ്ചേരി: കെ.എസ്.ഇ.ബി സൗര പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പ്രഥമ സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം ഐരാപുരം എസ്.എസ്.വി കോളേജ് കാമ്പസിൽ കുന്നത്തുനാട് എം.എൽ.എ വി.പി സജീന്ദ്രൻ നിർവഹിച്ചു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ അദ്ധ്യക്ഷയായി.കെ.എസ്.ഇ.ബി മുവാ​റ്റുപുഴ എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.ആർ രാജീവ്, സൗര പ്രൊജ്ക്റ്റ് എൻജിനീയർ കെ. മനോജ് .എ.ഇ.ഇ പ്രദീപ്, അഡ്വ.എം.വി.എസ് നമ്പൂതിരി, പ്രൊഫ: കൃഷ്ണൻ ശീവള്ളി, കോളേജ് പ്രിൻസിപ്പൽ ഡോ. പദ്മ എന്നിവർ സംസാരിച്ചു.