കാലടി: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ മധുരിമയിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന 30 കിലോമീറ്റർ വേഗതയിൽ ഓടുന്ന സൈക്കിൾ, ഇൻക്യൂബേറ്റർ സ്വന്തമായി നിർമ്മിച്ച പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ലിബിൻ മാർട്ടിനെ യുവമോർച്ച മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. അജേഷ് പാറയ്ക്ക, പി.എൻ സോമൻ, സുനിൽ എം.ബി , സത്യൻ കോലാക്ക, ഹരിമാടപ്പുറം തുടങ്ങിയവർ പങ്കെടുത്തു.