pani-teeratha-palam-

പറവൂർ: 28 വർഷം മുമ്പ് ഒരു പാലം നിർമ്മിച്ചു. ഒരു കോടി രൂപ ചെലവിൽ. പക്ഷേ ആർക്കും ഉപകാരമില്ല ! ദേശീയപാത 17ന്റെ വികസനത്തിന്റെ ഭാഗമായി തുരുത്തിപ്പുറത്തേയും, മുറവൻതുരുത്തിനേയും ബന്ധിക്കുക ലക്ഷ്യമിട്ട് നിർമ്മിച്ച പാലം കാടുമൂടിക്കിടക്കുകയാണ്. നിലവിൽ അപ്രോച്ച് റോഡ് നിർമ്മിക്കാതെ നടുഭാഗം മാത്രമെ പൂർത്തിയാക്കി ഉപക്ഷേിച്ച് പാലം നാൽപത്തിയഞ്ച് മീറ്ററിൽ പുതിയ ദേശീയപാത വരുന്നതോടെ പൊളിച്ചു മാറ്റേണ്ടിവരും.മുപ്പത് മീറ്ററിൽ ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തതിനു ശേഷം ആദ്യത്തെ നിർമ്മാണ പ്രവർത്തനമായിരുന്നു ഇത്. 1992ൽ ഈ പാലം നിർമിക്കാൻ ഏകദേശം ഒരു കോടിയോളം രൂപ ചെലവാക്കി. റോഡിന്റെ കാര്യത്തിൽ തീരുമാനമാകാത്ത സമയത്താണ് യാതൊരു കാഴ്ചപ്പാടുമില്ലാതെ വലിയ തുക ചെലവഴിച്ചത്. റോഡ് ഇല്ലാതെ പാലം പണിയുന്നതിനെതിരെ അക്കാലത്ത് പ്രതിഷേധ മുയർന്നിരുന്നു. 45 മീറ്ററിൽ സ്ഥലം ഏറ്റെടുത്താലേ റോഡ് നിർമിക്കാനാകൂ എന്ന തീരുമാനം വന്നതിനാൽ കൂടുതലായി പതിനഞ്ച് മീറ്റർ കൂടി ഏറ്റെടുക്കാനുള്ള നടപടികൾ ഇപ്പോൾ നടന്നുവരികയാണ്. പാലത്തിൽ വള്ളിച്ചെടികൾ പടർന്നു കയറിയെങ്കിലും പാലത്തിന് കാര്യമായ ബലക്ഷയമൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.