കൊച്ചി: ചിത്രപ്പുഴ-മാമല റോഡിന് അംഗീകരിച്ച അലൈൻമെന്റിലൂടെ റോഡ് സാദ്ധ്യമാകുമോ എന്നതിനെക്കുറിച്ച് പൊതുമരാമത്ത് ഡിസൈൻ വിഭാഗവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും കൊച്ചിൻ റിഫൈനറിയും സംയുക്തമായി പരിശോധന നടത്തും. നിർദിഷ്ട റോഡിന്റെ അലൈൻമെന്റിലൂടെ പാചകവാതക പൈപ്പ് ലൈൻ കടന്നുപോകുന്നതിനാൽ റോഡ് നിർമ്മിക്കുവാൻ അനുമതി ലഭിക്കാൻ സാദ്ധ്യതയില്ലാത്തതുകൊണ്ട് അലൈൻമെന്റ് പുതുക്കുവാൻ പൊതുമരാമത്ത് വിഭാഗം ആവശ്യപ്പെട്ടതുകൊണ്ടാണ് സംയുക്ത പരിശോധനയെന്ന് അനൂപ് ജേക്കബ് എം.എൽ.എ. പറഞ്ഞു.
കൊച്ചി- സേലം പൈപ്പ് ലൈൻ പ്രൊജക്ട് ഉദ്യോഗസ്ഥരും പങ്കെടുക്കും. റോഡ് നിർമ്മാണം ചതുപ്പ് നിലയത്തിലൂടെയാതിനാലും എൽ.പി.ജി. പൈപ്പ് ലൈനുള്ളതിനാലും സാധാരണ നിലയിലുള്ള റോഡ് നിർമ്മാണം സാദ്ധ്യമല്ല. റോഡ് നിർമ്മാണത്തിനാവശ്യമായ ബെയറിംഗ് കപ്പാസിറ്റി റോഡിനുണ്ടോയെന്ന് വിലയിരുത്തണം.നവംബർ ആദ്യവാരമായിരിക്കും പരിശോധന.