congress-varapuzha-

വരാപ്പുഴ: അധോലോക സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വരാപ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കൊച്ചുത്രേസ്യ ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് ചിയേടൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ. ആന്റണി, ജോൺസൻ പുനത്തിൽ, താൽവിൻ കോറിയ, കൊച്ചുറാണി ജോസഫ്, ടി.പി. പോളി, ഷിബു ജോർജ്, എം.എസ്. അനിൽകുമാർ, മിനി ജോസ് എന്നിവർ സംസാരിച്ചു.