പറവൂർ: ഏഴിക്കര കുണ്ടേക്കാവ് ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ അംഗങ്ങളായ മത്സ്യ വിതരണം ചെയ്യുന്ന 55 വനിതകൾക്ക് പലിശരഹിത വായ്പ നൽകി. വിതരണോദ്ഘാടനം സംഘം പ്രസിഡന്റ് എ.എ. പ്രതാപൻ നിർവഹിച്ചു..സംഘം സെക്രട്ടറി ശ്രീലത മോഹൻ, മത്സ്യ ഫെഡ് പ്രോജക്ട് ഓഫീസർ ഡെലീല, മോട്ടിവേറ്റർ രാജി രാജേഷ് എന്നിവർ പങ്കെടുത്തു.