palam
ഞെരിയാംകുഴി പാടശേഖരത്തിലേക്കു കാർഷികയന്ത്റങ്ങൾ കൊണ്ടുപോകാൻ കൈത്തോടിനു കുറുകെ നിർമിച്ച പാലം തകർന്ന നിലയിൽ

കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ ഞെരിയാംകുഴി പാടശേഖരത്തിലേക്കു കാർഷികയന്ത്റങ്ങൾ കൊണ്ടുപോകാൻ കൈത്തോടിനു കുറുകെ നിർമ്മിച്ച പാലം തകർന്നത് കർഷകർക്കു ദുരിതമായി. ടില്ലർ, ട്രാക്ടർ, കൊയ്ത്ത് മെതി യന്ത്റം എന്നിവ പാടത്ത് ഇറക്കുന്നത് ഈ പാലത്തിലൂടെയായിരുന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് 6 വർഷം മുമ്പാണ് പാലം നിർമ്മിച്ചത്. പാലം ഇത്രവേഗം തകർന്നത് നിർമ്മാണത്തിലെ അപാകം മൂലമാണെന്ന് കർഷകർ ആരോപിച്ചു. പാലം തകർന്നതോടെ ഏക്കർ കണക്കിനു പാടത്ത് കൃഷിയിറക്കാൻ കർഷകർ ബുദ്ധിമുട്ടുന്നു. കിലോമീ​റ്ററുകൾ ചു​റ്റിയാണ് ഇപ്പോൾ യന്ത്റം പാടത്ത് എത്തിക്കുന്നത്.