panambu

കൊച്ചി: ഈ കൊവിഡ് കാലം കണ്ണീരിന്റെ നനവു പടർത്തുകയാണ് പരമ്പരാഗത കുട്ട, മുറം, പരമ്പ് ,വട്ടി, ചട്ടി നിർമ്മാണ വിഭാഗക്കാരെ .പണ്ടേ ദുർബല ,പിന്നെെ ഗർഭിണിയും എന്നയവസ്ഥ .

കാർഷിക സമൃദ്ധിയിലെ പനമ്പു നെയ്ത്തുകാലം

പരമ്പ് ,കൊട്ട, മുറം - ഗൃഹാതുരത്വത്തിന്റെ നനവു പടർത്തും ഈ പേരുകൾ . മനോഹരങ്ങളായ കൊട്ടയും മുറവും നെയ്ത് നമുക്ക് സമ്മാനിച്ചവരുടെെ ജീവിതം അങ്ങേയറ്റം മാറ്റിമറിച്ചിരിക്കുകയാണ് ഈ കൊവിഡ് കാലം. വർഷങ്ങൾക്കു മുമ്പേ അടുക്കളയുടെ പടിയിറങ്ങിയ പഴയ കാല സാമഗ്രികയുടെ നിർമ്മാണപുരകൾ ഇപ്പോോൾ പൂർണ്ണമായി അടഞ്ഞു.

ആദ്യം കുടിൽ വ്യവസായം ,ഇപ്പോൾ: ...

ഒരു കാലത്ത് വ്യാപകമായി നടന്നിരുന്ന നിർമ്മാണം കുടിൽ വ്യവസായമായി നാട്ടിൻപുറങ്ങളിലെ വീടുകളിലേക്ക് മാറി. അടുക്കളയിൽ പഴയ കൊട്ടയും ,മുറവും ,വട്ടിയും ,പരമ്പുമെല്ലാം പഴയ കാലത്തിന്റെ ഓർമ്മകൾ ഉണർത്തി ഇപ്പോഴും ഉപയോഗിക്കുന്നവരായിരുന്നു പരമ്പരാഗത കൈതൊഴിലുകാർക്ക് താങ്ങ്. ഇപ്പോൾ അതും ഇല്ലാതായി.

ആദ്യ വില്ലൻ പ്ലാസ്റ്റിക്

പ്ലാസ്റ്റിക് കൊട്ടകളും മുററങ്ങളും. ഇറങ്ങിയതോടെയാണ് തലമുറകൾ കൈമാറിയ തൊഴിൽ കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥ ആദ്യമായി ഉണ്ടാകുന്നത്.ഓണം ,വിവാഹം എന്നിവ പോലെയുള്ള സദ്യകൾക്ക് വിഭവങ്ങൾ ശേഖരിക്കാനുള്ള മുറവും കൊട്ടയും ,കോരിക്കൊട്ട, ചോറ് ഊറ്റാനുള്ള അരിപ്പ എന്നിവയടക്കം നെയ്ത് വീടുകളിലും ചന്തകളിലും എത്തിതിച്ചായി ഒന്നു വിൽപ്പന. ക്ഷേത്രങ്ങളിലും ഇവയൊക്കെ വാങ്ങിയിരുന്നു. എന്നാൽ പ്ലാസ്റ്റിക് യുഗം വന്നതോടെ വിപണി ചുരുങ്ങി. ഒരു കാലത്ത് നെല്ലുണക്കാനും കോരാനും പാറ്റാനും പണ്ട് പനമ്പും മുറവും കൊട്ടയും മിക്കവീടകളിലും ഉണ്ടായിരുന്നു.ഈറ്റക്കും വില കൂടുതൽ കുട്ട, മുറം നെയ്ത്തിന് ഉപയോഗിക്കുന്ന ഈറ്റക്ക് വിപണിയിൽ നല്ല വിലയാണ് ഈടാക്കുന്നത്. 8 തണ്ടുള്ള ഒരെണ്ണത്തിന് 20 മുതൽ 25 രൂപ വരെയുണ്ട്.

ജില്ലയിൽ 2000 കുടുംബങ്ങൾ

ഈറ്റ വെട്ടി കൊട്ടയും വട്ടിയും നെയ്തും കുലത്തൊഴിലിൽ നിന്ന് പിൻമാറാതെ . ഉപജീവനം നടത്തുന്ന 2000 ത്തോളം കുടുംബങ്ങളാണ് എറണാകുളം ജില്ലയിൽ ഉളളത്. കൊവിഡ് വ്യാപകമായതോടെ ഉൽപ്പന്നങ്ങൾക്ക് വിപണിയില്ലാതായി. അതോടെ ഇവർക്ക് മുന്നിൽ ജീവിതം ചോദ്യചിഹ്നമായി.

ആനുകൂല്യങ്ങളില്ല

കൊവിഡ് കാലത്ത് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളില്ല. ഇവിടെ തന്നെ ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന 60 ഓളം കുടുംബങ്ങളുണ്ട്. ഞങ്ങളുടെ കഷ്ടപ്പാട് കണ്ടറിഞ്ഞ് സർക്കാർ ആനുകൂല്യങ്ങൾ നൽകി സഹായിക്കണം.

അയ്യപ്പൻ ,രണ്ടാർപാടത്തിൽ ,മൂവാറ്റുപുഴ