കൊച്ചി: രഞ്ജു രഞ്ജിമാർ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ കുട്ടിക്കൂറ മാതൃത്വത്തിന്റെ കഥ പറയുന്ന സിനിമയാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാതൃഭാവത്തിന് സ്ത്രീയെന്നോ പുരുഷനെന്നോ ട്രാൻസ്ജെൻഡറെന്നോ വ്യത്യാസങ്ങളില്ല. നഷ്ടപ്പെട്ട വളർത്തുമകനെ ഓർത്ത് ഒരായുഷ്കാലം മനസുകൊണ്ട് മുലപ്പാൽ ചുരത്തിയ ഒരമ്മയും എവിടെയോ നഷ്ടപ്പെട്ട മാതൃഭാവത്തെ ഗന്ധത്തിൽ നിലനിർത്താൻ ശ്രമിച്ച മകനുമാണ് കഥയുടെ ഇതിവൃത്തമെന്ന് ക്രിയേറ്റീവ് ഡയറക്ടടർ സച്ചി പറഞ്ഞു.

ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത് രഞ്ജുരഞ്ജിമാരും ചലച്ചിത്ര താരങ്ങളായ ബിട്ടു തോമസ്, ദിയ എന്നിവരുമാണ്. ഹരിണി ചന്ദന, റീസ് രാജു കളരിക്കൽ, സ്മിത ഷെക്കീൽ, ബേബി സമൈറ, മാസ്റ്റർ ജെറാൾഡ് നിതിൻ എന്നിവരും വേഷമിടുന്നു.