കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരുമാസം നീണ്ടുനിൽക്കുന്ന സത്യഗ്രഹസമരം നടത്തുമെന്ന് പി.ടി.തോമസ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവംബർ മൂന്നിന് തൃക്കാക്കര ഈസ്റ്റ്, ഏഴിന് കടവന്ത്ര, 11ന് വെണ്ണല, 15ന് തമ്മനം, 19ന് തൃക്കാക്കര വെസ്റ്റ്, 25ന് വൈറ്റില, 28ന് ഇടപ്പള്ളിയിലുമാണ് സത്യഗ്രഹം.
വി.എം.സുധീരൻ, ഉമ്മൻചാണ്ടി, കെ. മുരളീധരൻ, കെ.സുധാകരൻ, എം.എം.ഹസൻ, രാജ്മോഹൻ ഉണ്ണിത്താൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.