kks
കെ.കെ സത്യവൃതൻ അനുസ്മരണ സമ്മേളനം അയ്യമ്പിള്ളിയിൽ സി.പി.ഐ ജില്ലാസെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന കെ.കെ സത്യവൃതന്റെ പന്ത്രണ്ടാം ചരമ വാർഷികം അയ്യമ്പിള്ളിയിൽ സി.പി.ഐ ജില്ലാസെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. അഡ്വ. മജ്‌നു കോമത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇ സി ശിവദാസ് , കെ ബി അറുമുഖൻ , എൻ കെ ബാബു, കെ എൽ ദിലീപ് കുമാർ, കെ എസ് ബാബുരാജ് , കെ എ ശിവൻ, കെ എസ് ജയദീപ് , ജിൻഷ കിഷോർ എന്നിവർ സംസാരിച്ചു.