ആലുവ: സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി. സുമേഷ്, രമണൻ ചേലക്കുന്ന്, എ.സി. സന്തോഷ്, പി. ഹരിദാസ്, മിഥുൻ ചെങ്ങമനാട്, ലീന സജീഷ്, ഇല്യാസ് അലി, സുശീൽ ചെറുപുള്ളി, അജിത സുമേഷ്, സതീഷ് കുമാർ, ജോയ് വർഗീസ്, എ.എസ്. സലിമോൻ, അനിൽകുമാർ, സാജൻ എന്നിവർ സംസാരിച്ചു.