 
കൂത്താട്ടുകുളം: വിദേശത്തുനിന്നും തിരിച്ചെത്തുന്ന ആളുകൾക്ക് തൊഴിൽ നൽകുന്നതിന്റെ ഭാഗമായി എം. പി. ഐയുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്ന് മന്ത്രി കെ രാജു പറഞ്ഞു.ഇടയാർ മീറ്റ് പ്രോഡക്ടസ് ഒഫ് ഇന്ത്യയിൽ(എം.പി.ഐ) പ്രവർത്തനം ആരംഭിച്ച സ്വിൻ പ്ലാന്റ്,റെൻഡറിങ് പ്ലാന്റ്, ഓഡിറ്റോറിയം ആൻഡ് ക്യാന്റീൻ എന്നിവയുടെ ഉദ്‌ഘാടനം മന്ത്രി കെ.രാജു നിർവഹിച്ചു.അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി.
എം.പി.ഐ ചെയർമാൻ ടി.ആർ. രമേഷ് കുമാർ, അനൂപ് ജേക്കബ് എം.എൽ.എ, തോമസ് ചാഴികാടൻ എം.പി, എം.പി.ഐ മാനേജിംഗ് ഡയറക്ടർ ഡോ.എ.എസ്.ബിജുലാൽ,കൂത്താട്ടുകുളം നഗരസഭ ചെയർമാൻ റോയി എബ്രഹാം, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.കെ.എം.ദിലീപ്,ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ. സുഗതൻ, എം.പി.ഐ ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.പി.സന്തോഷ് കുമാർ, ഷാജു ജേക്കബ്, വാർഡ് കൗൺസിലർ ഫെബീഷ് ജോർജ്,
എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് കെ. എൻ.ഗോപി, എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി കെ.പി.സലിം,
മണ്ഡലം പ്രസിഡന്റ് കേരള കോൺഗ്രസ് (ജേക്കബ്) അജയ് ഇടയാർ, ഡോ. സജി ഈശോ എന്നിവർ സംസാരിച്ചു.