
കൊച്ചി : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പി.സി. ജോർജ് എം.എൽ.എ ഹൈക്കോടതിയിൽ ഹർജി നൽകി. നവംബർ, ഡിസംബർ മാസങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കിയതിനാൽ തിരഞ്ഞെടുപ്പു നടത്തുന്നതിൽ നിന്ന് കമ്മിഷനെ തടയണം.കേരളത്തിൽ പ്രായമായവരുടെ എണ്ണം വളരെ കൂടുതലാണ്. തിരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനവും വർദ്ധിക്കാറുണ്ട്.സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ളവർ തിരഞ്ഞെടുപ്പു ജോലിയിലേക്ക് മാറുന്നതോടെ,. ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും കൊവിഡ് പ്രതിരോധത്തിന് കഠിന പ്രയത്നം വേണ്ടി വരുമെന്നും ഹർജിയിൽ പറയുന്നു.