വൈപ്പിൻ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വൈപ്പിൻ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകീട്ട് നാലിന് നടത്തുന്ന മലയാളഭാഷാദിനാചരണം വെബിനാർ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് പി.എ വർഗീസ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി , പൂയപ്പിള്ളി തങ്കപ്പൻ , അമ്മിണി ദാമോദരൻ , എം.സി അമ്മിണി തുടങ്ങിയവർ പ്രസംഗിക്കും.