കൊച്ചി: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ഹോമിയോപ്പതി അടിസ്ഥാനമാക്കി നൂറിലധികം ആരോഗ്യ വിദഗ്ദ്ധർ തയ്യാറാക്കിയ ബദൽ രേഖയായ കൊച്ചിൻ ഡിക്ലറേഷന്റെ പ്രകാശനം പ്രസ് ക്ലബ് സെക്രട്ടറി പി.ശശികാന്ത് പ്രകാശനം ചെയ്തു. കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങൾക്ക് ബദൽരേഖ സമർപ്പിക്കുമെന്ന് ചീഫ് കോ - ഓർഡിനേറ്റർ എ.സലാഹുദ്ദീൻ പറഞ്ഞു.
ഹോമിയോ പ്രതിരോധ മരുന്ന് വിതരണം സമ്പൂർണമായി നടപ്പിലാക്കുക, ടെസ്റ്റ് നടത്തി കൊവിഡ് നിർണയം നടത്തുന്നത് ഒഴിവാക്കുക, പ്രകടമായ രോഗലക്ഷണം ഉള്ളവർക്ക് മാത്രം ഹോമിയോപ്പതി ചികിത്സ നൽകുക തുടങ്ങിയവയാണ് ബദൽരേഖ വ്യക്തമാക്കുന്നത്.