
കളമശേരി: പ്രായം 75 പിന്നിട്ടു. പക്ഷേ, ഏലൂർ വടക്കും ഭാഗത്ത് പാലപറമ്പത്ത് വീട്ടിൽ പി.എം നിസാറിന് നാണയശേഖരിക്കൽ ഇന്നും ഹരമാണ്. യു.പി ക്ളാസിൽ പഠിക്കുമ്പോഴാണ് നാസർ സ്റ്റാമ്പുകളോട് പ്രിയം തുടങ്ങിയത്. പിന്നീട് പഠനം തുടങ്ങിയെങ്കിലും സ്റ്റാമ്പുകളടക്കം പുരാതന വസ്തുക്കളുടെ ശേഖരവും ഒപ്പംകൂട്ടി. മൂവായിരത്തിൽപരം സ്റ്റാമ്പുകൾ ശേഖരത്തിലുണ്ട്. ഇതിൽ അഞ്ഞൂറിലധികം സ്റ്റാമ്പുകൾ ഇന്ത്യയുടേതാണ്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, പാകിസ്താൻ, ഇറാഖ്, തുർക്കി, ഇറാൻ തുടങ്ങി 150ഓളം വിദേശ രാഷ്ട്രങ്ങളുടെ സ്റ്റാമ്പുകളും ശേഖരത്തിലുണ്ട്.
അപൂർവശേഖരം
നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങൾ. 60 രാജ്യങ്ങളിലെ വിവിധ ഇനം പോസ്റ്റൽ സ്റ്റാമ്പ്, പോസ്റ്റൽ കവർ, കരകൗശല വസ്തുക്കൾ എന്നിവയടക്കം അപൂർവശേഖരമാണ് നാസറിന്റെ കൈവശമുള്ളത്. അണ പൈസ ,ഒരു കാശ്, വിക്ടോറിയ രാജ്ഞിയുടെയും ,ജോർജ് അഞ്ചാമന്റെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങളും ഇതിൽപ്പെടും. നാണയങ്ങളും സ്റ്റാമ്പുകളും പ്രത്യേകം ആൽബങ്ങളിലായാണ് സൂക്ഷിച്ചിരിക്കുന്നത്.
തുടക്കം ഏഴാം ക്ലാസിൽ
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് നിസാർ സ്റ്റാമ്പ് ശേഖരവും നാണയ ശേഖരണവും ഹോബിയാക്കുന്നത്. അദ്യം തദ്ദേശയ നാണയങ്ങളും സ്റ്റാമ്പുകളും സൂക്ഷിച്ചു വച്ചു. പിന്നീടാണ് വിദേശ രാജ്യങ്ങളിലെ നാണയടമടക്കം തേടിപ്പിച്ചിട്ട് സ്വന്തമാക്കി തുടങ്ങിയത്. വിദേശ രാജ്യങ്ങൾ സന്ദർശിച്ചും നാണയവും സ്റ്റാമ്പുകളും ശേഖരിച്ചിട്ടുണ്ട്. അപൂർവശേഖരം പ്രദർശനത്തിന് വയ്ക്കാൻ പലരും ക്ഷണിച്ചെങ്കിലും നാസർ അതെല്ലാം നിരസിച്ചിരുന്നു. നിസാറിന്റെ പിതാവ് പി.എ.മുഹമ്മദ് തിരുവിതാംകൂർ പൊലീസിലെ ജില്ലാ പൊലീസ് സുപ്രണ്ട് ആയിരുന്നു. പിതാവിന് സർ സി.പി നൽകിയ ബഹുമതി മെഡലും സൂക്ഷിച്ചിട്ടുണ്ട്. ഫാക്ടിലെ മുൻ ഉദ്യോഗസ്ഥനാ
ണ് നിസാർ.
എട്ടോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഏതു രാജ്യത്തു പോയാലും ആദ്യം അന്വേഷിക്കുന്നതും വാങ്ങുന്നതും സ്റ്റാമ്പ് , നാണയം, ആ രാജ്യത്തിന്റെ സംസ്ക്കാരവുമായി ബന്ധപ്പെട്ട കരകൗശല വസ്തുക്കളുമായിരിക്കും.
എം.പി നാസർ