
കളമശേരി: ഇന്ത്യയെ ലോക രാജ്യങ്ങൾക്ക് മുമ്പിൻ വൻ ശക്തിയാക്കി, തലയെടുപ്പോടെ നിൽക്കാൻ പ്രാപ്തമാക്കിയത് ഇന്ദിരാഗാന്ധിയുടെ നേതൃത്വമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൾ മുത്തലിബ് പറഞ്ഞു. കോൺഗ്രസ് കളമശേരി ബ്ലോക്ക് കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം ജമാൽ മണക്കാടൻ, ടി.കെ.കുട്ടി,റുക്കിയ ജമാൽ, റഷീദ് താനത്ത്, ഏ.കെ.ബഷീർ, മധു പുറക്കാട്, അഷ്കർ പനയപ്പlള്ളി, മുഹമ്മദ് കുഞ്ഞ് ചെവിട്ടിത്തറ, കെ.ബി.ജയകുമാർ, ടി.ഏ.അബ്ദുൾ സലാം, ഏ.കെ. നിഷാദ്, കബീർ കടപ്പിളളി, പി.വി.രാജു മുഹമ്മദ് കുഞ്ഞ് വെള്ളക്കൽ, എന്നിവർ സംസാരിച്ചു. പി. എം. നജീബ് സ്വാഗതവും, എൻ.ആർ .ചന്ദ്രൻ ,നന്ദിയും പറഞ്ഞു.