 
കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭക്തജനങ്ങൾക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കർമസമിതി കലൂരിൽ ധർമസമരം സംഘടിപ്പിച്ചു. കർമസമതി അദ്ധ്യക്ഷൻ എൻ.ആർ. സുധാകരൻ സമരം ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. കെ.എം രാധാകൃഷ്ണൻ, ബി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.