കാലടി: കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വര എടനാട് ജവഹർ വായനശാല ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 8,9,10 ക്ലാസുകാർക്ക് വിഷയം -'എന്റെ വായനശാല', 5 മിനിറ്റ് സീനിയർ വിഭാഗം പ്ലസ് ടു മുതൽ ഡിഗ്രി തലം വരെ വിഷയം -എന്റെ കേരളം, 5 മിനിറ്റ് സമയം. 2020 നവംമ്പർ 1 മുതൽ 7വരെ പ്രസംഗം വോയ്സ് മെസേജാക്കി 9446543430 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയച്ചുതരിക . മത്സരാർത്ഥികൾ ലൈബ്രറി അംഗങ്ങളോ അവരുടെ മക്കളോ ആയിരിക്കേണ്ടതാണ്. ശ്രീമൂലനഗരം പഞ്ചായത്തിലെ 3, 4, 5, 6 വാർഡുകളിലെ തമസക്കാരർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയൊള്ളു. വിജയികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന് സെക്രട്ടറി ടി.ബി.ഹരി അറിയിച്ചു.