thariyan
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖല കമ്മിറ്റിയുടെ സമരം പ്രഖ്യാപന കൺവെൻഷൻ മേഖല പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച നടത്തുന്ന പ്രതിഷേധ സമരത്തിൽ നെടുമ്പാശേരി മേഖല കമ്മിറ്റി അമ്പത് കേന്ദ്രങ്ങളിൽ നില്പ് സമരം സംഘടിപ്പിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമരം നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിലായി സർക്കാർ ഓഫീസുകളിലും, പ്രധാന ജംഗ്ഷനുകളിലുമാണ് സമരം.

ഇതോടനുബന്ധിച്ച് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.ബി. സജി അദ്ധ്യക്ഷനായി. പി.കെ.എസ്‌തോസ്, ഷാജി മേത്തർ, വി.എ. ഖാലിദ്, കെ.ജെ. ഫ്രാൻസിസ്, ടി.എസ്. മുരളി, വി.എ. പ്രഭാകരൻ, എ.എ. അബ്ദുൾ റഹിമാൻ, ടി.എസ്. ബാലചന്ദ്രൻ, ഉണ്ണികൃഷ്ണൻ മംഗലപ്പിള്ളി, അശോക് കുമാർ, സന്ദീപ് സുകുമാരൻ, കെ.ആർ ശരത് തുടങ്ങിയവർ സംസാരിച്ചു.