ആലുവ: കേരള കോൺഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുൻ മന്ത്രി ടി.എം.ജേക്കബ് അനുസ്മരണ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിനിമതാരവും, സെൻസർ ബോർഡംഗവുമായ സാജു കൊടിയൻ അനുസ്മരണ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ അദ്ധ്യക്ഷത വഹിച്ചു. എം.ഐ. സാജു , പി.കെ. സജോൾ, എം.എ. കാസിം, ആർ. ദിനേശ്, സന്തോഷ് മാത്യു, അസീസ് മുതയിൽ, ഇട്ടൂപ്പ് കുന്നത്തുപറമ്പിൽ, സി.എം.പി ജില്ല കമ്മിറ്റിയംഗം ടി.ആർ. തോമസ്, യൂത്ത് ഫ്രണ്ട് നേതാക്കളായ ആൽബിൻ പ്ലാക്കൽ, നിഥിൻ സിബി, ഡയസ് ജോർജ്, സാൻജോ ജോസ്, മുഹമ്മദ് ജഹ്ഷാൻ, ഫെനിൽ പോൾ, ജിൻസൺ ജോൺ, ഷെൽബിൻ വർഗീസ്, സഞ്ജു ജോസ്, മനു ടോമി എന്നിവർ സംസാരിച്ചു.