കൊച്ചി: സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നവകേരളീയം സർക്കുലർ ചുട്ടെരിച്ചു. റിസർവ് ബാങ്ക്, ഡി.ആർ.ടി, കേരള ബാങ്കിന്റെ ജില്ലാ കേന്ദ്രമായ കാക്കനാട് , കളമശേരി, പറവൂർ, തോപ്പുംപടി, പനമ്പുകാട്, ആലുവ ഉൾപ്പടെ 15 കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം. കുടിശിക നിവാരണത്തിന് ഊന്നൽ നൽകുന്ന നവകേരളീയം പദ്ധതിക്ക് പകരം കടക്കെണിയിലായ മുഴുവൻ ആളുകൾക്കും ആശ്വാസം നൽകുന്ന വിധത്തിലുള്ള പരിപാടികൾ ആവിഷ്കരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ കൺവീനർ വി.സി. ജെന്നി, വൈസ് ചെയർപേഴ്‌സൺ സി.എസ്.മുരളി, കൺവീനർ പി. ജെ. മാനുവൽ, പി, കെ വിജയൻ, എ. ടി. ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.