ആലുവ: റൂറൽ ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് ആലുവയിൽ സൈബർ പൊലീസ് സ്റ്റേഷൻ ഇന്നാരംഭിക്കും. ജില്ലാ പൊലീസ് ആസ്ഥാനത്ത് ആരംഭിക്കുന്ന സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് ഒാൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്‌പെക്ടറും സബ് ഇൻസ്‌പെക്ടറും ഉൾപ്പെടെ ഇരുപതോളം ഉദ്യോഗസ്ഥരുണ്ടാകും. ഒമ്പത് മാസത്തിനുള്ളിൽ 725 സൈബർ പരാതികളാണ് റൂറൽ ജില്ലയിൽ ലഭിച്ചിട്ടുള്ളത്.