ആലുവ: 84 -ാം ജന്മദിനത്തിൽ മലയാളത്തിെന്റെ പ്രിയ കവി എൻ.കെ. ദേശം എന്ന എൻ. കുട്ടികൃഷ്ണപിള്ളയെ ബി.ജെ.പി പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു. ജില്ലാ ഉപാദ്ധ്യക്ഷന്മാരായ എം.എൻ. ഗോപി, ഗ്രാമപഞ്ചായത്തംഗം ലതാ ഗംഗാധരനും ചേർന്ന് പൊന്നാടയണിയിച്ചു. ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിഷോർ ഓലങ്ങിൽ, ജനറൽ സെക്രട്ടറി സേതുരാജ് ദേശം എന്നിവർ പങ്കെടുത്തു.