കൊച്ചി: പോണേക്കര എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് പതാകദിനാചരണം നടത്തി. കരയോഗം പ്രസിഡന്റ് പി.ജി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു . സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ, രാജഗോപാൽ കെ. മേനോൻ ,എം.ആർ. കൃഷ്ണകുമാർ, ജയരാമൻ നായർ, ഗീത ശിവശങ്കരൻ, പി.ജി. ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.