കൊച്ചി : ന്യൂസ്‌കോ സൊസൈറ്റി സംസ്ഥാനത്ത് അമ്പതിനായിരം കച്ചവട സ്ഥാപനങ്ങളും പച്ചക്കറി, പഴം, മത്സ്യക്കച്ചവട സ്ഥാപനങ്ങളും മെഡിക്കൽ സ്റ്റോറുകളും ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പഞ്ചായത്ത് തലത്തിൽ ആയിരമടി കെട്ടിട സൗകര്യമുള്ളവർക്ക് സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സാമ്പത്തിക സഹായവും സൊസൈറ്റി ചെയ്തുനൽകും. ഇതിന് പുറമെ മൊബൈൽ, കമ്പ്യൂട്ടർ , സെക്യൂരിറ്റി സിസ്റ്റം , കൊവിഡ് പ്രതിരോധ ഉത്പന്നങ്ങളും നിർമ്മിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ സി.എൽ. ആന്റോ, ഡയറക്ടർമാരായ ടി.വി. തോമസ്, ഡോ. രജനീഷ് എന്നിവർ പങ്കെടുത്തു.