കൊച്ചി: ഫെഡറേഷൻ ഒഫ് എൻജിനീയറിംഗ് എംപ്ലോയീസ് ഇൻ ലോക്കൽ അഡ്മിനിസ്‌ട്രേഷൻ ( ഫീല ) ഏഴാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവും പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് മലയാറ്റൂരിലെ തോട് പുറമ്പോക്കിൽ കുടിൽ കെട്ടിക്കഴിയുന്ന തങ്കമ്മക്കുള്ള സ്‌നേഹവീടിന്റെ താക്കോൽദാനവും ഇന്ന് നടക്കും.
കാലടി നീലീശ്വരം സഹൃദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ രാവിലെ പത്തിന് ഓൺലൈനായി മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ജി. വിജയൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഷഫീക് എ , വൈസ് പ്രസിഡന്റ് കെ. ആർ. ബിജു, എം.പി. സോജൻ എന്നിവർ പങ്കെടുത്തു.