പിറവം: നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന രാമമംഗലം, പിറവം, കൂത്താട്ടുകുളം വില്ലേജുകൾ സ്മാർട്ട് വില്ലേജുകൾ ആകും. ഈ മാസം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ.അറിയിച്ചു.
ഈ വില്ലേജ് ഓഫീസുകളെ റീ- ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ പെടുത്തിയാണ് സ്മാർട്ട് വില്ലേജുകൾ ആക്കുന്നത്. ഇതിനായി 44 ലക്ഷം വിനിയോഗിച്ചു. തിരുമാറാടി വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 4 വില്ലേജ് ഓഫീസുകളും നവീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.