കൊച്ചി: നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്നുവരുന്ന പ്രവാചക പ്രകീർത്തനസദസ് ഹുബുറസൂൽ കോൺഫറൻസ് ഇന്ന് വൈകിട്ട് നാലിന് ഓൺലൈനായി നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ. യൂസഫ് അലി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി. അബുബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി വി.എച്ച്. അലി ദാരിമി, ജനറൽ കൺവീനർ അഡ്വ. സി.എ. മജീദ്, ട്രഷറർ എ.എം. കരീം ഹാജി കൈതപ്പാടത്ത് എന്നിവർ പങ്കെടുത്തു.