കൊച്ചി: ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 36ാം രക്തസാക്ഷിത്വ വാർഷികദിന അനുസ്മരണസമ്മേളനം നടത്തി. ഐ.എൻ.ടി.യു.സി ഭവനിൽ കൂടിയ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി പുഷ്പാർച്ചനയോടെ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽസെക്രട്ടറി ടി.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈമൺ ഇടപ്പള്ളി, എറണാകുളം റീജിയണൽ പ്രസിഡന്റ് എ.എൽ. സക്കീർ ഹുസൈൻ, ആന്റണി പട്ടണം, യുവജനവിഭാഗം ജില്ലാ ചെയർമാൻ ജി. രഞ്ജിത്കുമാർ, ഷുഹൈബ് അസീസ്, എം. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.