കൊച്ചി: സാമൂഹ്യ നീതിയെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം നടപ്പിലാക്കരുതെന്ന് കേരള ദളിത് പാന്തേഴ്‌സ് (കെ.ഡി.എ) സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർക്കാർ സർവീസിലെ ജാതി തിരിച്ചുള്ള ഉദ്യോഗസ്ഥരുടെ കണക്ക് പ്രസിദ്ധീകരിക്കണം. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നവംബർ അഞ്ചിന് സെക്രട്ടേറിയറ്റ് ധർണ്ണ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സുധീർകുമാർ, പ്രസീഡിയം മെമ്പർ കെ. അംബുജാക്ഷൻ, ജില്ലാ സെക്രട്ടറി സാജൻ ചെറായി എന്നിവർ പങ്കെടുത്തു .