fila
2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പാറയ്ക്കൽ തങ്കമ്മയ്ക്ക് മുണ്ടങ്ങാ മറ്റത്ത് മൂലക്കുടി സേജൻ സൗജ്യമായി നൽകിയ സ്ഥലത്ത് ഫീല നിർമ്മിച്ച ഭവനം.

കാലടി: ഫെഡറേഷൻ ഒഫ് എൻജിനീയറിംഗ് എംപ്ലോയീസ് ഇൻ ലോക്കൽ അഡ്മിനിസേട്രഷൻ (ഫില) നിർമ്മിച്ച സ്നേഹഭവനത്തിന്റെ താക്കോൽദാനം ഇന്ന് നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. സൂം വെർച്ചൽ സംവിധാനത്തിൽ തദ്ദേശ സ്വയംംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും. അങ്കമാലി എം.എൽ.എ.റോജി.എം.ജോൺ മുഖ്യാതിഥിയായികും.2018ലെ മഹാപ്രളത്തിൽ എല്ലാ നഷ്ടപ്പെട്ട പാറയ്ക്കൽ തങ്കമ്മയ്ക്കാണ് വീട് നൽകുന്നത്.

അസി. എൻജിനീയറിംഗ് സോജൻ മലേക്കുടി, മുണ്ടടങ്ങാ മറ്റം സൗജന്യമായി നൽകിയ സ്ഥലമാണ് വീടുപണിയക്കായി ഉപയോഗിച്ചത്.650 ചതുരശ്രര അടി വിസ്തീർണത്തിൽ 7 ലക്ഷം രൂപ ചെലവിട്ടാണ് ഫീല വീടു നിർമ്മിച്ച് തങ്കമ്മയ്ക്ക് നൽകുന്നത്.ഇതേപുരയിടത്തിൽ 3 സെന്റ് സ്ഥലം വീതംം സൗമ്യമജീഷ്, മിനി സുരേഷ് എന്നീ ഭൂരഹിത - ഭവനരഹിതർക്ക് സൗജന്യമായിി സ്ഥലം നൽകിയതും സേജൻ മലേക്കുടിയാണ്.ഫീല ജനറൽ സെക്രട്ടറി എ.ഷെഫീക്ക്, ജോയിൻ്റ് സെക്രട്ടറി കെ.വി.പ്രശാന്ത്, പ്രമോദ്, സിന്ധു, നെവിൻ വിത്സൻ എന്നിവർ തക്കോൽദാന പരിപാടിയിൽ പങ്കെടുക്കും.