പറവൂർ: മാഞ്ഞാലി ശ്രീനാരായഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഇന്ന് മുതൽ ഈ മാസം പത്തു വരെ വിവിധ കോഴ്സുകളിൽ പ്രവേശനം ഓൺലൈനിൽ നടക്കും. വാട്ട്സ് ആപ്പിലൂടെ പ്രവേശനം ബുക്ക് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ഫീസ് ഇളവ് എന്നിവ ലഭിക്കുമെന്ന് കോളേജ് ചെയർമാൻ അറിയിച്ചു. എം.ബിഎ, എം.സി.എ, ഇന്റഗ്രേറ്റ് എം.സി.എ, ബി. ടെക്, പോളിടെക്നിക് ഡിപ്ളോമ, എം.എസ്.സി, എം.കോം, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ എന്നീ കോഴ്സുകളിലേയ്ക്കാണ് പ്രവേശനം. വാട്ട്സ് ആപ്പ് നമ്പർ 9961792220, 9947281122.