പറവൂർ: പറവൂർ മേഖലയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ബി.എസ്.എൻ.എൽ ഫോർ ജി സേവനം തുടങ്ങി. പുതിയ സിം ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് കേന്ദ്രത്തിലും ഫ്രാഞ്ചൈസികളിലും തിരിച്ചറിയൽ രേഖകളുമായി എത്തിയാൽ സൗജന്യമായി ലഭിക്കും. മറ്റു സേവന ദാതാക്കളുടെ കണക്ഷനുള്ളവർക്ക് നിലവിലുള്ള ഫോൺ നമ്പർ നിലനിറുത്തി ബി.എസ്.എൻ.എല്ലിലേയ്ക്ക് മാറാവുന്ന സൗകര്യവുമുണ്ട്. പറവൂർ ബി.എസ്.എൻ.എൽ ഭവനിലെ കസ്റ്റമർ സർവീസ് സെന്റർ ഇന്ന് തുറന്നു പ്രവർത്തിക്കും.