
കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ ജോലികൾ പുരോഗമിക്കുന്നു. ഇന്നലെ ഏഴാമത്തെ സ്പാൻ പൂർണ്ണമായി പൊളിച്ചു. എട്ടാമത്തെ സ്പാൻ പൊളിക്കൽ ജോലികൾ രാത്രി വൈകിയും തുടർന്നു. ആകെയുള്ള 19 സ്പാനുകളിൽ 17 എണ്ണമാണ് പൊളിക്കുന്നത്. ഏഴാമത്തെ സ്പാനിന്റെ ഗർഡറുകളും സ്ലാബുകളും പൂർണമായി താഴെ ഇറക്കി.
മീഡിയനും വശങ്ങളിലെ കോൺക്രീറ്റ് പൊളിക്കൽ ജോലികളും തുടരുകയാണ്. കോൺക്രീറ്റ് പൊളിക്കുന്നതിന്
ജർമ്മൻ നിർമ്മിത യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഗർഡറുകളും സ്ളാബുകളും മുറിക്കാനും ഈ യന്ത്രങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. സ്പാനുകൾ പൊളിച്ചുപണിയുമ്പോൾ സ്ഥാപിക്കേണ്ട ഗർഡുകളുടെ നിർമ്മാണം മുട്ടത്തെ യാർഡിൽ പുരോഗമിക്കുന്നുണ്ട്. 12 ഗർഡറുകളുടെെ നിർമ്മാണം പൂർത്തിയായതായി ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ പറഞ്ഞു.