പറവൂർ: നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയുള്ള കരനെൽ കൃഷിയുടെ വിളവെടുപ്പ് നടത്തി. കെടാമംഗലത്ത് എം.കെ. മോഹനന്റെ കൃഷിയിടത്തിൽ ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.എസ്. രതീഷ് എന്നിവർ സംസാരിച്ചു.