ഫോർട്ടുകൊച്ചി: പരാതി നൽകിയിട്ടും ഫലമില്ല. ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡ് ഇപ്പോഴും മാലിന്യകേന്ദ്രം തന്നെ. മാലിന്യം നീക്കം തടസപ്പെട്ടതോടെ സ്റ്റാൻഡിൽ മാലിന്യം കുന്നുകൂടി. ഇതോടെ പ്രദേശമാകെ ദുർഗന്ധമാണ്. മൂക്ക് പൊത്തതാതെ ഇവിടെ നിൽക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ പറയുന്നു. രൂക്ഷഗന്ധം വമിക്കാൻ തുടങ്ങിയതോടെ വ്യാപാരികളാണ് കൗൺസിലർക്കും കോർപ്പറേഷനും പരാതി നൽകിയത്.റോ-റോ സർവീസ് ഉദ്ഘാടനം ചെയ്ത സമയത്താണ് ബസ് സ്റ്റാൻഡ് പരിസരം ശുചീകരിച്ചത്. ഇതിന് ശേഷം കൊച്ചിൻ കോർപ്പറേഷൻ ജീവനക്കാർ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇന്ന് മുതൽ ബീച്ചുകൾ തുറക്കുന്നതോടെ സ്വപ്ന തീരത്ത് കൂടുതൽ സഞ്ചാരികളെത്തും. മാലിന്യത്തിൽ നിന്നും വമിക്കുന്ന ദുർഗന്ധം ടൂറിസം സാദ്ധ്യതയ അടയ്ക്കുമെന്നും വ്യാപാരികൾ പറയുന്നു. സമീപത്ത് പ്രവർത്തിക്കുന്ന ശുചിമുറി കാടുപിടിച്ച് കിടക്കുകയാണ്. ഇവിടെ ഇഴജന്തുക്കളുടെ കേന്ദ്രമാണ്.
സമീപത്ത് തന്നെയാണ് പൊലീസ് സ്റ്റേഷനും എക്സൈസ് ഓഫീസുമെങ്കിലും രാത്രിയായാൽ ഇവിടെ മയക്കമരുന്ന്, കഞ്ചാവ് മാഫിയകൾ കേന്ദ്രമാണ്.