കൊച്ചി: കർഷകരെദ്രോഹിച്ചും രാജ്യത്തിന്റെ സാമ്പത്തിക നില തകർത്തും മോദിയും കള്ളക്കടത്തും മയക്ക് മരുന്ന് വ്യാപാരവുമായി പിണറായിയും നാടിനെ തകർത്തുകളയുകയാണെന്ന്
മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ് പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ 36-ാമത് രക്തസാക്ഷിദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ, അജയ് തറയിൽ, വി.പി. സജീന്ദ്രൻ എം.എൽ.എ, വി.ജെ. പൗലോസ്, അബ്ദുൾ മുത്തലിബ്, ടി.എം. സക്കീർ ഹുസൈൻ, ദീപ്തി മേരി വർഗീസ്, എം.ആർ അഭിലാഷ്, കെ.എം. സലിം തുടങ്ങിയവർ പങ്കൈടുത്തു. ഗാന്ധിസ്‌ക്വയറിൽ നേതാക്കൾ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.