manoj-moothedan
കോണ്‍ഗ്രസ് കൂവപ്പടി മണ്ഡലം കമ്മിറ്റി നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം ഡി.സി.സി. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: ഇന്ദിരാഗാന്ധിയുടെ 36മത് രക്തസാക്ഷിത്വ ദിനം മുടക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഐ.എൻ.ടി.യു.സി. ജില്ല ജനറൽ സെക്രട്ടറി പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോഷി തോമസ്, എ.റ്റി. അജിത്കുമാർ, റ്റി.കെ. സാബു, എൽദോ പാത്തിക്കൽ, കെ.ജെ. മാതു, പി.പി. ശിവരാജൻ, ഷാജി കീച്ചേരിൽ, പോൾ കെ. പോൾ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് കൂവപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണം ഐമുറി കവലയിൽ ഡി.സി.സി. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൽദോ പാത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. എം.ഒ. ജോസ്, തോമസ് പൊട്ടോളി, സാബു ആന്റണി, കെ.ഒ. ഫ്രാൻസിസ്, പി.വി. മനോജ്, ഷൈജൻ പാറപ്പുറം, ജോഷി സി പോൾ, കെ.പി. ചാർളി എന്നിവർ സംസാരിച്ചു.