pattel-birthday

കൊച്ചി: സർദാർ വല്ലഭായ്പട്ടേലിന്റെ ജന്മദിനം ബി.ജെ.പി ഭാഷ ന്യൂനപക്ഷ സെല്ലിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. സെൽ ജില്ല കോ-ഓർഡിനേറ്റർ കെ.എസ്. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു മുഖ്യപ്രഭാഷണം നടത്തി. ഭാഷാ ന്യൂനപക്ഷ സെൽ ജില്ല കൺവീനർ കെ. വിശ്വനാഥൻ, ബി.ജെ.പി.മണ്ഡലം പ്രസിഡന്റുമാരായ പി.ജി. മനോജ്കുമാർ, അഡ്വ. എം.എൻ. വേദരാജ്, ബി.ജെ.പി ജില്ലാ സമിതിഅംഗം സി.എ. സജീവൻ, ഐ.ടി സെൽ ജില്ലാ കൺവീനർ ജീവൻലാൽ എന്നിവർ പ്രസംഗിച്ചു.