
പറവൂർ: മൂർഖൻ പാമ്പിന്റെ കടിയേറ്റ് പത്ത് മാസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന പുത്തൻവേലിക്കര തേലത്തുരുത്ത് ബംഗ്ലാവ്പറമ്പ് വീട്ടിൽ ബി.ടി. സുനിൽകുമാർ (50) മരിച്ചു. ടിപ്പർ ലോറി ഡ്രൈവറായിരുന്നു. കഴിഞ്ഞ ഡിസംബർ 31ന് വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം വീടിന് സമീപത്തെ പറമ്പിൽ ഇരിക്കുമ്പോഴാണ് പാമ്പുകടിച്ചത്. ശരീരം തളർന്നുപോയതിനാൽ വീട്ടിൽ കിടപ്പിലായിരുന്നു. ഭാര്യ: സീമ. മക്കൾ: അർജുൻ, ആർദ്ര.