kerala-psc


ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ഹിന്ദി(പട്ടികജാതി, പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 129/17) തസ്തികയിലേക്ക് 7 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (കാറ്റഗറി നമ്പർ 339/17) തസ്തികയിലേക്ക് 7 ന് പി.എസ്.സി. ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും കോഴിക്കോട് ജില്ലാ ഓഫീസിലും അഭിമുഖം നടത്തും. അഭിമുഖത്തിന് മൂന്ന് ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.5 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ-0471 2546439). തിരുവനന്തപുരം ജില്ലയിൽ സർവ്വേയും ഭൂരേഖയും വകുപ്പിൽ അറ്റൻഡർ (പ്ലേറ്റ് ഗ്രൈയിനിംഗ്) (എൻ.സി.എ.-പട്ടികജാതി)(കാറ്റഗറി നമ്പർ 559/17) തസ്തികയിലേക്ക് 7 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ തിരുവനന്തപുരം പി.എസ്.സി. ജില്ലാ ഓഫീസിലെ ഡി.ടി.ഡി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ- 0471 2546408). ക്വാറന്റൈനിൽ കഴിയുന്നവരും കൊവിഡ് രോഗബാധിതരും യഥാസമയം അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് അഭിമുഖ തീയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജരാകുന്നവർ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന കൊവിഡ്19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യണം.

ഒ.എം.ആർ പരീക്ഷ
വ്യാവസായിക വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 20/19), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 113/19, 114/19, 115/19, 116/19) (എൻ.സി.എ.-പട്ടികവർഗം, മുസ്ലിം, വിശ്വകർമ്മ, എൽ.സി./എ.ഐ.), കേരള പബ്ലിക് സർവീസ് കമ്മിഷനിൽ സെലക്‌ഷൻ ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം)(കാറ്റഗറി നമ്പർ 549/19) തസ്തികകളിലേക്ക് 8 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.