murugappan

തിരുവനന്തപുരം: ന്യൂ ലേബർ പാർട്ടി സ്ഥാപകനുംദേശീയ ചെയർമാനും അഖില ഭാരത വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റുമായിരുന്ന മച്ചേൽ സൗപർണികയിൽ സി. മുരുഗപ്പൻ ആചാരി (74 ) ഹൃദയാഘാതത്താൽ നിര്യാതനായി.എ.ബി.വി. എം തെന്നിന്ത്യ ട്രസ്റ്റ് പ്രസിഡന്റ്, കരമന വിശ്വകർമ്മ മഠം പ്രസിഡന്റ്, വിരാട് വിശ്വബ്രഹ്മ ദേവസ്വം വൈസ് പ്രസിഡന്റ്, വിശ്വകർമ്മ സർവീസ് സൊസൈറ്റി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇന്ദിര.മക്കൾ: സിന്ധു(ബഹറിൻ), സന്ധ്യ(ടെക്‌നോപാർക്ക്), പരേതനായ സന്ദീപ് . മരുമക്കൾ: തൃപ്തിരാജ് (എൻജിനീയർ, ബഹറിൻ),ബിജു നന്ദികാട് (എൻജിനീയർ, മഹീന്ദ്ര, കൊച്ചി ), ജിജ സന്ദീപ് (ഐ.ടി മിഷൻ, നന്തൻകോട്).