udf

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന സൂചനയുടെ സാഹചര്യത്തിൽ ഒരുക്കങ്ങൾക്കും തന്ത്രങ്ങൾക്കും രൂപം നൽകാൻ 15ന് യു.ഡി.എഫ് സംസ്ഥാന ഏകോപനസമിതി ചേരുമെന്ന് കൺവീനർ എം.എം. ഹസൻ അറിയിച്ചു. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യു.ഡി.എഫ് ഉപസമിതി കരട് റിപ്പോർട്ട് തയ്യാറാക്കി. ഇത് 15ന് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. യോഗത്തിൽ എം.എൽ.എമാരായ എം. ഉമ്മർ, വി.ഡി. സതീശൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, ഷാനിമോൾ ഉസ്മാൻ എന്നിവരും നേതാക്കളായ സി.പി. ജോൺ, ഷിബു ബേബി ജോൺ, മഞ്ഞളാംകുഴി അലി, എൻ. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.