homoeo

തിരുവനന്തപുരം: പല സാംക്രമിക രോഗങ്ങളെയും ഫലപ്രദമായി പ്രതിരോധിച്ച അനുഭവങ്ങളുടെ ബലത്തിൽ ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് ഹോമിയോ ഡോക്ടർമാരുടെ കൂട്ടായ്മ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനുവരി 29ന് കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗൺസിൽ കൊവിഡിന്റെ പ്രതിരോധ ഔഷധം നിർദ്ദേശിക്കുകയും മാർച്ച് 6ന് ആയുഷ് മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് സർക്കാർ ഇത് വിതരണവും ചെയ്തു. കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചവർക്ക് ഹോമിയോപ്പതി ചികിത്സ എങ്ങനെ ഫലം ചെയ്യുമെന്നുള്ളത് സർക്കാരിനോട് നിർദേശിച്ചെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഡോ.രവി എം.നായർ, ഡോ.ഇസ്മയിൽ സേഠ്,ഡോ.പി.എ.യഹിയ, ഡോ.ടി പി. അനിൽകുമാർ, ഡോ.ഉബൈദ് എന്നിവർ പങ്കെടുത്തു.