covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നതിനും പ്രൊട്ടോക്കോൾ പാലിക്കുന്നതിനും ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 12 മുതൽ 17 വരെ കൊവിഡ് ജാഗ്രതാ കാമ്പയിൻ നടത്തും. കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് അണിയുക, കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക, ബാങ്കിനകത്തും പുറത്തും ശാരീരിക അകലം പാലിക്കുക, ഇടപാടുകാർ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ബാങ്ക് ശാഖകൾ സന്ദർശിക്കുക, തുടങ്ങിയ വിഷയങ്ങളിൽ ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് പോസ്റ്റർ കാമ്പയിനും ബോധവത്കരണ പരിപാടികളും നടത്തുമെന്നും ബെഫി ജില്ലാ സെക്രട്ടറി അറിയിച്ചു.