തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പ് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി 21ന് മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് കൃഷിഭവനുകളിലായി നടപ്പിലാക്കുന്ന ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതിയോഗമാണ് തീരുമാനമെടുത്തത്. വാർഡ് കൗൺസിലർമാരായ ബാലൻ.ടി, പി. രാജിമോൾ, റാണി വിക്രമൻ, എസ്. അനില, ശീലാസ്, ദിനേശ് കുമാർ എന്നിവരും, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ, കൃഷി അസിസ്റ്റന്റ് ഡയറക്ടർപ്രേമവല്ലി, കൃഷി ഓഫീസർമാരായ ജോസഫ്, സൗമ്യ, വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് കൃഷി ഭവനുകളിലെ കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.